test del 3
‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്ക്; നടപടി ആമസോൺ പ്രൈമിന്റെ ഹർജിയിൽ

ന്യൂഡൽഹി∙ മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്കുമായി ഡൽഹി ഹൈക്കോടതി. നിർമാണക്കമ്പനിയായ ആശിർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം നൽകിയ ഹർജിയിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക്.ആമസോൺ പ്രൈം വിഡിയോയും ആശിർവാദ് സിനിമാസും തമ്മിലുള്ള 2020-ലെ മാസ്റ്റർ വിഡിയോ ലൈസൻസ് കരാറാണ് തർക്കത്തിന് അടിസ്ഥാനം. ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ വാങ്ങുന്നതിന് ആമസോണിന് മുൻഗണന നൽകുന്ന വകുപ്പ് കരാറിലുണ്ട്. മൂന്നാം കക്ഷികളിൽ നിന്ന് ലഭിക്കുന്ന ഓഫറുകൾ ആമസോണിനെ അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ചർച്ചകൾക്കിടെ ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിച്ച് മറ്റ് പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയതാണ് ആമസോണിനെ കോടതിയിലേക്ക് എത്തിച്ചത്.
Source link

