test del 4 copy of del 3

ദുർബലമെന്ന് ട്രംപ്, പക്ഷേ മാരകമായി ഇറാന്റെ പ്രഹരം: 20 വർഷത്തിനിടയിലെ വലിയ തിരിച്ചടി, എങ്ങനെ സാധിക്കുന്നു?


അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിടാൻ കഴിയില്ലെന്ന ധാരണ തിരുത്തിക്കൊണ്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം  വലിയ ചർച്ചയായിരിക്കുകയാണ്. ഇറാന്റെ മിസൈൽ ശേഷി ‘പൂർണ്ണമായും തകർന്നു’ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന് ദിവസങ്ങൾക്കകമാണ് എഫ്-15ഇ (F-15E), എ-10 (A-10) എന്നീ വിമാനങ്ങൾ ഇറാൻ വീഴ്ത്തിയത്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ശത്രുപക്ഷത്തിന്റെ ആക്രമണത്തിൽ തകരുന്നത്.ഇറാന്റെ മിസൈൽ സംവിധാനങ്ങൾ ദുർബലമായെന്ന വാദങ്ങൾ നിലനിൽക്കുമ്പോഴും അവർ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത് എന്നത് പ്രതിരോധ വിദഗ്ധർ വിശകലനം ചെയ്യുന്നു:ഡിസേബിൾഡ് vs ഡിസ്ട്രോയ്ഡ്: പ്രതിരോധ വിദഗ്ധനായ ബെഹ്‌നാം ബെൻ താലെബ്ലുവിന്റെ നിരീക്ഷണമനുസരിച്ച്, ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ഭാഗികമായി തകർക്കപ്പെട്ടിട്ടുണ്ടാകാം (Disabled), എന്നാൽ അവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ല (Destroyed). പരിക്കേറ്റ സിംഹത്തെപ്പോലെ ഇറാൻ കൂടുതൽ അപകടകാരിയായി മാറുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.


Source link

Back to top button