CINEMA

ത്രില്ലടിപ്പിച്ച ശേഷം …


ക​ന്ന​ട​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കാ​ൻ​ ​സാ​ധി​ച്ച​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ലാ​ണ് ​ജോ​ൺ​ ​കൈ​പ്പ​ള്ളിൽ.​ ‘​ശേ​ഷം​ 2016​” ​എ​ന്ന​ ​ചി​ത്രം​ ​മ​ല​യാ​ള​ത്തി​ലും​ ​ക​ന്ന​ട​യി​ലും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​എ​ത്തി.​ ​കേ​ര​ള​-​ ​ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ന്ന​ട​ ​സം​വി​ധാ​യ​ക​ൻ​ ​പ്ര​ദീ​പ് ​അ​ര​സി​ക്ക​രെ​ ​ഒ​രു​ക്കി​യ​ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചി​ത്ര​ത്തി​ൽ​ ​പൊ​ലീ​സ് ​നാ​യ​ക​നാ​യി​ ​ജോ​ൺ​ ​ നി​റ​ഞ്ഞാ​ടി.
‘​’​സു​ഹൃ​ത്ത് ​എ​ഡി​റ്റ​ർ​ ​അ​യൂ​ബ്ഖാ​ൻ​ ​വ​ഴി​യാ​ണ് ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത്. ഈ​ ​സി​നി​മ​ ​മ​ല​യാ​ള​ത്തി​ലും​ ​ഉ​ള്ള​തു​ ​കൊ​ണ്ടാ​ണ് ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളെ​ ​ത​ന്നെ​ ​കാ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഒ​രേ​സ​മ​യം​ ​മ​ല​യാ​ള​ത്തി​ലും​ ​ക​ന്ന​ട​യി​ലു​മാ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം​ .​ ​ന​ല്ലൊ​രു​ ​അ​നു​ഭ​വം​ ​ത​ന്നു​ ​ആ​ദ്യ​ത്തെ​ ​ക​ന്ന​ട​ ​സി​നി​മ.””ജോ​ൺ​ ​മ​ന​സ് ​തു​റ​ന്നു.
പേ​ര് ​ വി​ളി​പ്പി​ക്ക​ണം
ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ന​ട​നാ​ണ് ​ഞാ​ൻ.​ ​അ​ത് ​വ​ലി​യൊ​രു​ ​ഭാ​ഗ്യ​മാ​ണ്.​ ​മാ​സ്റ്റ​ർ​ ​പീ​സി​ലെ​ ​റോ​ഷ​ൻ​ ​ചെ​റി​യാ​നെ​യാ​ണ് ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ക്ക് ​പ​രി​ച​യം.​ ​ആ​ൻ​ ​മ​രിയ ക​ലി​പ്പി​ലാ​ണ് ​സി​നി​മ​യി​ലെ​ ​’​ക​ലി​പ്പ് ​മാ​ഷ് ​”​ ,​ആ​ട് 2​ലെ​ ​മ​ഹേ​ഷ് ​ഷെ​ട്ടി.​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​അ​റി​യ​പ്പെ​ടു​ന്ന​ത് ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്.​ ​എ​ന്റെ​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഒ​രു​ ​ദി​വ​സം​ ​വ​രു​മെ​ന്ന് ​വി​ചാ​രി​ക്കു​ന്നു.​ ​അ​ങ്ങ​നെ​ ​എ​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പേ​ര് ​പ്രേ​ക്ഷ​ക​രെ​ ​കൊ​ണ്ട് ​വി​ളി​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മു​ണ്ട്.
സി​നി​മ​യി​ൽ​ ​എ​ത്താ​ൻ​ ​മോ​ഡ​ലിം​ഗ് ​ഒ​രു​ ​പ്ര​ധാ​ന​ ​വ​ഴി​യാ​ണെ​ന്ന് ​അ​റി​യാ​മാ​യി​രു​ന്നു.​അ​തി​നാ​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​മോ​ഡ​ലിം​ഗ് ​ചെ​യ്തു.​ ​ബി​രു​ദം​ ​ചെ​യ്ത​ത് ​ത​മി​ഴ്നാ​ട്ടി​ലാ​ണ്.​ ​ഞാ​നൊ​രു​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​കൂ​ടി​യാ​ണ്.​ ​ഷി​പ്പ് യാ​ർ​ഡി​ൽ​ ​മൂ​ന്ന് ​വ​ർ​ഷം​ ​ജോ​ലി​ ​ചെ​യ്തു.​ ​ആ​ ​സ​മ​യ​ത്തു​ത​ന്നെ​ ​ഓ​ഡി​ഷ​നും​ ​പോ​കു​മാ​യി​രു​ന്നു.​മോ​ഡ​ലിം​ഗ് ​പ​രി​ച​യ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഒ​രു​ ​ബേ​സ് ​കി​ട്ടി​ .​ ​തു​ട​ർ​ന്ന് ​സി​നി​മ​യി​ൽ​ ​എ​ത്തു​ക​യും​ ​ഒ​രു​പാ​ട് ​ഫ്ര​ണ്ട് ​സ​ർ​ക്കി​ൾ​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കു​ക​യും​ ​ചെ​യ്തു.​ ​പി​ന്നെ​ ​അ​ന്യ​ഭാ​ഷ​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത് ​എ​നി​ക്ക് ​തോ​ന്നു​ന്നു​ ​മു​ൻ​പ് ​അ​യ​ച്ച​ ​ഇ​മെ​യി​ലു​ക​ളി​ലെ​യും,​വാ​ട്സ് ​ആ​പ് ​മെ​സേ​ജും​ ​വ​ഴി​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​ക​ണ്ടി​ട്ടാ​യി​രി​ക്കാം.​ ​ത​മി​ഴി​ൽ​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​ചി​ത്രം​ ​അ​മ​ര​നി​ൽ​ ​എ​ന്നെ​ ​ആ​രാ​ ​നി​ർ​ദ്ദേ​ശി​ച്ച​ത് ​എ​ന്ന് ​ഇ​പ്പോ​ഴും​ ​അ​റി​യി​ല്ല.14​ ​വ​ർ​ഷ​ത്തെ​ ​സി​നി​മ​ ​ജീ​വി​തം
മോ​‌​ഡ​ലിം​ഗ് ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്താ​ണ് ​ത​ട്ട​ത്തി​ൻ​ ​മ​റ​യ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ത​ട്ട​ത്തി​ൻ​ ​മ​റ​യ​ത്തി​ന്റെ​ ​പോ​സ്റ്റ​ർ​ ​ഡി​സൈ​ന​റാ​യ​ ​അ​രു​ൺ​ ​ച​ന്ദു​ ​റൂം​മേ​റ്റാ​ണ്.​ ​അ​വ​നാ​ണ് ​എ​ന്നെ​ ​സി​നി​മ​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​ത്.​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​യി​ൽ​ ​വ​രു​ന്ന​ത് ​ത​ട്ട​ത്തി​ൻ​ ​മ​റ​യ​ത്തി​ലൂ​ടെ​യാ​ണ്.​ ​അ​തി​നു​ശേ​ഷ​വും​ ​മോ​ഡ​ലിം​ഗും​ ​ഓ​ഡി​ഷ​നു​മാ​യി​ ​ന​ട​ന്നു.​ ​പി​ന്നെ​ ​ചെ​റി​യ​ ,​​​ ​ചെ​റി​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​ഒ​ന്ന് ​ര​ണ്ട് ​സി​നി​മ​ക​ൾ​ ​കൂ​ടി​ ​ചെ​യ്തു.​ ​ആ​ൻ​ ​മ​രി​യ​ ​ക​ലി​പ്പി​ലാ​ണ് ​എ​ന്ന​ ​ചി​ത്രം
സി​നി​മ​യി​ലേ​ക്ക് ​പൂ​ർ​ണ​മാ​യ​ ​വ​ര​വി​ന് ​കാ​ര​ണ​മാ​യി. 14​ ​വ​ർ​ഷ​മാ​യി​ ​സി​നി​മ​യി​ൽ​ ​വ​ന്നി​ട്ട് ​എ​ന്ന​ത് ​ഇ​പ്പോ​ഴും​ ​അ​ത്ഭു​ത​മാ​ണ്.​ ​ഓ​രോ​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ഴും​ ​അ​ത് ​ഓ​രോ​ ​പു​തി​യ​ ​അ​നു​ഭ​വ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ന​ല്ല​ ​സി​നി​മ.​ ​മോ​ശം​ ​സി​നി​മ​ ​എ​ന്ന​ത് ​മാ​റ്രി​ ​നി​റു​ത്തി​ 14​ ​വ​ർ​ഷ​ത്തെ​ ​സി​നി​മ​ ​ജീ​വി​ത​ത്തെ​ ​ഒ​രു​ ​പി.​എ​ച്ച്.​ഡി​ ​പ​ഠ​ന​ ​കാ​ല​ഘ​ട്ട​മാ​യാ​യി​ ​ക​ണ​ക്കാ​ക്കു​ന്നു.
നാ​യ​ക​ ​വേ​ഷം​ ​വ​ള​രെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നി​റ​ഞ്ഞ​താ​ണ്.​ ​’ശേ​ഷം​ 2016​ ​”പൂ​ർ​ണ​മാ​യും​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​മ​ല്ലെ​ങ്കി​ലും​ ​ചെ​റി​യ​ ​തോ​തി​ൽ​ ​നാ​യ​ക​നെ​ന്ന് ​പ​റ​യാം.​ ​എ​ല്ലാ​ ​ക​ഴി​വും​ ​നി​റ​ഞ്ഞ​ ​ഒ​രു​ ​പൂ​ർ​ണ​ ​ന​ട​നാ​ണെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​എ​ന്നെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ചെ​യ്യി​പ്പി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​ന​ല്ലൊ​രു​ ​സം​വി​ധാ​യ​ക​ന്റെ​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​ ​വേ​ഷം​ ​ചെ​യ്യാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​പ​ണം​ ​മാ​ത്രം​ ​ക​ണ്ട് ​സി​നി​മ​ ​ചെ​യ്യാ​റി​ല്ല.​ ​അ​തി​നാ​ൽ​ത​ന്നെ​ ​ഈ​ 14​ ​വ​ർ​ഷ​ത്തി​ൽ​ ​ആ​കെ​ 15,16​ ​സി​നി​മ​ക​ൾ​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​ത്.
ഞാ​ൻ​ ​ഒ​രു​ ​പ​ത്ത​നം​തി​ട്ട​ക്കാ​രൻ
ന​ല്ല​ ​സി​നി​മ​യി​ലൂ​ടെ​ ​മാ​ത്രം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മു​ന്നി​ൽ​ ​വ​ര​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് ​സെ​ല​ക്ടീ​വ് ​ആ​കു​ന്ന​ത്.​ ​സി​നി​മ​യു​ടെ​ ​എ​ണ്ണ​ത്തേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ക്ക് ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​സി​നി​മ​ ​എ​ന്ന​താ​ണ് ​ല​ക്ഷ്യം.
വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​വി​ല്ല​നാ​വാ​ൻ​ ​വ​ന്ന​ ​അ​വ​സ​ര​ങ്ങ​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഉ​പേ​ക്ഷി​ച്ചില്ല.​ ​എ​ന്നാ​ൽ​ ​ഇ​തു​വ​രെ​ ​ന​ല്ല​ ​ഒ​രു​ ​വി​ല്ല​ൻ​ ​വേ​ഷം​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​പ​ത്ത​നം​തി​ട്ട​ ​ആ​ണ് ​നാ​ട്.​ ​എ​റ​ണാ​കു​ള​ത്താ​ണ് ​താ​മ​സം.​ ​ഭാ​ര്യ​ ​ഹെപ് സിബ .​ ​മ​കൾഎ​ലീ​ന​ർ​ ​ഫെ​യ്ത്ത്.​ ​നാ​ലു​ ​വ​യ​സാ​ണ്.
മാ​സ​ത്തി​ൽ​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​ത​വ​ണ​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​പോ​കാ​റു​ണ്ട്.​ ​നാ​ടി​നെ​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ഒ​രു​പാ​ട് ​ന​ല്ല​ ​മ​നു​ഷ്യ​രും,​കൂ​ട്ടു​കാ​രും,​പു​ഴ​ക​ളും​ ​കാ​ടു​ക​ളും​ ​അ​മ്പ​ല​ങ്ങ​ളും​ ​പ​ള്ളി​ക​ളും​ ​എ​ല്ലാം​ ​അ​ട​ങ്ങി​യ​ ​നാ​ട​ൻ​ ​സ്ഥ​മാ​ണ് ​എന്റേത്.​ ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന​തും​ ​പ്ല​സ് ​ടു​ ​വ​രെ​ ​പ​ഠി​ച്ച​തും​ ​നാ​ട്ടി​ൽ​ ​ത​ന്നെ​യാ​ണ്.​ ​നാ​ട്ടി​ൽ​ ​നി​ന്ന​ ​സ​മ​യ​ത്ത് ​അ​വി​ടെ​ ​നി​ന്ന് ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​ഓ​ടി​പോ​ക​ണ​മെ​ന്ന് വി​ചാ​രി​ച്ചാ​ണ് ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​പ​ഠി​ക്കാ​ൻ​ ​ചേർന്നത്.​ ​എ​റ​ണാ​കു​ള​ത്ത് ​നി​ൽ​ക്കു​ന്ന​തു​ക്കൊ​ണ്ടു​ ​ത​ന്നെ​ ​ഇ​വി​ട​വും​ ​പ്രി​യ​പ്പെ​ട്ട​താ​ണെ​ങ്കി​ലും​ ​ഏ​റ്റ​വും​ ​ഇ​ഷ്ടം​ ​എ​പ്പോ​ഴും​ ​എ​ന്റെ​ ​നാ​ട് ​ത​ന്നെ​യാ​ണ്.​ ​പ​ണ്ട് ​നാ​ട് വി​ട്ട് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​ഞാ​ൻ​ ​ഇ​ന്ന് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​ ​വ​രാ​നാ​ണ്.


Source link

Related Articles

Back to top button