CINEMA
തെറ്റുകൾ സംഭവിച്ചെന്ന് മീര വാസുദേവ്

തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും തനിക്കൊന്നും ഒളിപ്പിക്കാനില്ലെന്നും നടി മീര വാസുദേവ്.വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറക്കുകയായിരുന്നു മീര വാസുദേവ്.’തെറ്റായ കാര്യങ്ങൾ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാൻ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തേ തന്നെ ഉൾക്കൊണ്ട് കഴിഞ്ഞു. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. ഞാൻ ഇപ്പോൾ കരിയറിൽ വളരെ ബിസിയാണ്. ജീവിതത്തിൽ വളരെ ഹാപ്പിയാണ്. ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ. വ്യക്തത ജീവിതത്തിൽ വരുന്നത് എക്സ്പീരിയൻസിലൂടെയാണ്. നമ്മുടെ സ്പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷേ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം. ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും മോന്റെയും മാർഗനിർദേശങ്ങൾ എന്റെ കാര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. കുട്ടികൾ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരമാർഗങ്ങളുമായി വരും.എന്റെ കുടുംബത്തോടൊപ്പം ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോൾ. മീരയുടെ വാക്കുകൾ.അടുത്തിടെയാണ് താൻ സിംഗിളാണെന്ന് മീര വാസുദേവ് വെളിപ്പെടുത്തിയത്.സീരിയൽ ക്യാമറമാനായ വിപിനുമായി മീരയുടെ മൂന്നാം വിവാഹമായിരുന്നു.മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉൾപ്പെടെ നിരവധി സീരിയലുകളുടെ ഛായാഗ്രഹണം വിപിൻ നിർവഹിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി ബ്ളെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീരയെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്.
Source link



