NATIIONAL
തെറിച്ചത് മിഡിൽ സ്റ്റംപ്! ലോകകപ്പിലെ സെഞ്ചറി വീരനെ ക്ലീൻ ബോൾഡാക്കി ‘അൺസോൾഡ്’ ഇന്ത്യൻ പേസർ– വിഡിയോ

കൊൽക്കത്ത∙ ഐപിഎൽ പുതിയ സീസണിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ഞെട്ടിച്ച് അൺസോൾഡ് ആയ ഇന്ത്യൻ പേസർ. വെള്ളിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇൻട്രാ-സ്ക്വാഡ് മത്സരത്തിനിടെ, ന്യൂസീലൻഡ് വെടിക്കെട്ട് ബാറ്റർ ഫിൻ അലനെ പുറത്താക്കിയാണ് താരം ഞെട്ടിച്ചത്. ട്വന്റി20 ലോകകപ്പ് സെമിയിൽ തകർപ്പൻ സെഞ്ചറിയടക്കം കുറിച്ച് ഉഗ്രൻ ഫോമിലുള്ള ഫിൻ അലനെ, നവ്ദീപ് സെയ്നിയാണ് ക്ലീൻ ബോൾഡാക്കിയത്. ഐപിഎൽ 2026 ലേലത്തിൽ ആരും വാങ്ങാതിരുന്ന സൈനി, സീസണിന് മുന്നോടിയായി നെറ്റ് ബോളറായാണ് കൊൽക്കത്ത ടീമിനൊപ്പമുള്ളത്. ഐപിഎലിൽ ആർസിബി, ഡൽഹി, രാജസ്ഥാൻ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള സെയ്നി, 32 മത്സരങ്ങളിൽനിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ, മൂന്നു ഫോർമാറ്റുകളിലും കളിച്ചിട്ടുള്ള സെയ്നിക്ക് പക്ഷേ 2023നു ശേഷം ടീമിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല.
Source link



