test del 5 copy of del 3

തുണിക്കുള്ളിൽ ചോരക്കുഞ്ഞ്, ഭാര്യ ഗർഭിണിയായത് ഭർത്താവറിഞ്ഞില്ല; നവജാത ശിശുവിന്റെ മരണം കൊലപാതകം


തിരുവനന്തപുരം∙ വെള്ളറടയില്‍ വീട്ടിലെ പ്രസവത്തില്‍ ജനിച്ച നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ പൂഴനാട് പ്ലാവിള വീട്ടില്‍ ഷംന (21) പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെ ചെരിപ്പെടുക്കാന്‍ മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണി അൽത്താഫ് കണ്ടത്. പരിശോധിച്ചപ്പോള്‍ തുണിക്കുള്ളില്‍ ചോരക്കുഞ്ഞായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു.


Source link

Back to top button