test del 5 copy of del 3
തിളച്ചു തൂവുന്ന പാലായുടെ ഉള്ളം തൊടാൻ പൊരിഞ്ഞ പോരാട്ടം: ജോസ് കെ.മാണിയും മാണി സി.കാപ്പനും നേർക്കുനേർ; സാന്നിധ്യമറിയിച്ച് ഷോൺ ജോർജും

പാലാ ∙ പൊരിഞ്ഞ പോരാട്ടമാണ് പാലായിലേത്. ഇടതുവലത് പാളയങ്ങളിൽനിന്ന് പാലായുടെ കൈപിടിച്ച മാണി സി. കാപ്പനും ഇടതുപാളയത്തിൽനിന്ന് പാലായുടെ കൈപിടിക്കാൻ ആഗ്രഹിക്കുന്ന ജോസ് കെ.മാണിയും ഏറ്റുമുട്ടുമ്പോൾ സാന്നിധ്യമറിയിച്ച് എൻഡിഎയുടെ ഷോൺ ജോർജും പ്രചാരണരംഗത്തുണ്ട്.ജോസ് കെ. മാണി അന്ന് യുഡിഎഫിലായിരുന്നു. മാണി സി.കാപ്പൻ പിന്നീട് യുഡിഎഫിനൊപ്പമായി. ജോസ് കെ.മാണിയാകട്ടെ ഇടതിനൊപ്പവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയെ 15,378 വോട്ടുകൾക്ക് മാണി സി.കാപ്പൻ പരാജയപ്പെടുത്തി. 12 പഞ്ചായത്തുകളും നഗരസഭയുമുള്ള പാലായിൽ 7 പഞ്ചായത്തും നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അതേസമയം വോട്ടെണ്ണത്തിൽ തങ്ങൾക്കാണ് ഭൂരിപക്ഷമെന്ന് എൽഡിഎഫ് വാദിക്കുന്നു. ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന് എൻഡിഎയും പറയുമ്പോൾ മത്സരം തീപാറുന്നതായി.ത്രിവർണക്കടലാസ് മഴ പെയ്യിച്ച് പോപ്പറുകൾ. കാതടപ്പിക്കുന്ന സംഗീതവും ഡിജിറ്റൽ ഡിസ്പ്ലേയും വർണവിസ്മയങ്ങളും ഉള്ള ഡിജെ വാനുമുണ്ട്. കൈത്തരിപ്പ് മുഴുവൻ ആക്സിലേറ്ററിൽ കൊടുത്ത് ബൈക്കുകളിൽ ഇരമ്പിനീങ്ങുന്ന യുവാക്കളുടെ വൻനിര. പിന്നാലെ കാറുകളുടെ സംഘം. ഏറ്റവും പിന്നിലായി സ്ഥാനാർഥിയുടെ വാഹനത്തിൽ മാണി സി.കാപ്പൻ. നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഒപ്പമുണ്ട്.
Source link


