test del 3
തിരുവല്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ഇറങ്ങുന്നത് ചങ്ങനാശേരിയിൽ

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവല്ലയിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റർ ഇറങ്ങുന്നതു ചങ്ങനാശേരിയിൽ. 4ന് വൈകിട്ട് 3ന് തിരുവല്ല നഗരസഭാ മൈതാനത്തു നടക്കുന്ന എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്. തുടർന്ന് എംസി റോഡിലൂടെ കാർ മാർഗം തിരുവല്ലയ്ക്കു പോകും. ചങ്ങനാശേരിയിൽനിന്നു തിരുവല്ലയിലേക്കുള്ള യാത്ര റോഡ് ഷോ പോലെ ക്രമീകരിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. 4ന് തിരുവനന്തപുരത്തെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണു മോദി തിരുവല്ലയിലേക്ക് എത്തുന്നത്.
Source link


