test del 4 copy of del 3
തിരുവനന്തപുരം ജില്ലയിലെ ‘എട്ടു’പിടിച്ചാൽ ഭരണം കൂടെ പോരും; എന്താകും ജനമനസ്സിൽ?

തിരുവനന്തപുരം ∙ തലസ്ഥാന ജില്ലയിലെ 14ൽ എട്ടിലേറെ സീറ്റുകൾ പിടിക്കുന്ന മുന്നണി കേരളം ഭരിക്കുന്നതാണു കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ചരിത്രം. ഇത്തവണ ചരിത്രം ആവർത്തിച്ചാലും തിരുത്തിയെഴുതിയാലും തലസ്ഥാനത്തു ഭൂരിപക്ഷം പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. തിരോന്തരം ഈ നൂറ്റാണ്ടിൽ 2001ൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ ജില്ലയിലെ 10 മണ്ഡലങ്ങളും യുഡിഎഫിനൊപ്പമായിരുന്നു. 2005ൽ എൽഡിഎഫ് 9 സീറ്റ് പിടിച്ചപ്പോൾ കേരളത്തിൽ എൽഡിഎഫ് ഭരണമായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 8 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. എൽഡിഎഫിന് 6 സീറ്റ്. പിന്നീട് നെയ്യാറ്റിൻകര എംഎൽഎ ആർ.സെൽവരാജ് സിപിഎമ്മിൽ നിന്നു രാജിവച്ച് കോൺഗ്രസ് സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോൾ യുഡിഎഫിന്റെ ജില്ലയിലെ അംഗബലം 9 ആയി. കേരളത്തിൽ ആദ്യമായി ബിജെപി നിയമസഭയിലേക്കെത്തിയ 2016ൽ, എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ തിരുവനന്തപുരത്തിന്റെ എൽഡിഎഫ് അംഗബലം 9 ആയിരുന്നു. യുഡിഎഫ് 4 സീറ്റിൽ ഒതുങ്ങി. എന്നാൽ, എൽഡിഎഫ് തുടർഭരണം നേടിയ 2021ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് യുഡിഎഫിന്റെ ഏക കനൽ തരി കോവളത്ത് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച എം.വിൻസന്റ് മാത്രമായിരുന്നു.വിവാദങ്ങളോ വികസനമോ? ഈ തിരഞ്ഞെടുപ്പു കാലത്ത് പല വിവാദങ്ങളും വികസനവാദങ്ങളും ചർച്ചയായി. 2018ലെ പ്രളയം വീണ്ടും തിരഞ്ഞെടുപ്പിൽ ചർച്ചയായി. പണം നൽകിയും കിറ്റ് നൽകിയും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമെന്ന ആരോപണങ്ങൾ പുറത്തു വന്നു. നേതാക്കളുടെ ഭാഷയും വാക്കും നാക്കുമെല്ലാം ചർച്ചകളായി. ഇവയുൾപ്പെടെ, ഭരണം തുടർന്നാലും മാറിയാലും ആരു മുഖ്യമന്ത്രിയാകും എന്നതുൾപ്പെടെ വിവാദ വിഷയങ്ങളായത് ഈ തിരഞ്ഞെടുപ്പിലെ കൗതുകങ്ങളാണ്.
Source link


