LATEST

തിരഞ്ഞെടുപ്പ് സമയത്ത് വിജയ്‌ക്ക് പണികൊടുത്തത് മകൻ, സംഗീതയെ പ്രേരിപ്പിച്ചത് ജേസനെന്ന് വെളിപ്പെടുത്തൽ


തിരഞ്ഞെടുപ്പ് ചൂടിലാണ് തമിഴ്‌നാട്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്‌ക്കും ഇത് നിർണായക സമയമാണ്. ഏപ്രിൽ 20നാണ് വിജയ്‌‌യുടെ ഭാര്യ നൽകിയ വിവാഹമോചന ഹർജി കോടതി പരിഗണിക്കുന്നത്. ഇതിനിടെ വിജയ്‌യെക്കുറിച്ച് തമിഴ് മാദ്ധ്യമപ്രവർത്തകരായ അന്തനനും ബിസ്‌‌മിയും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.വിജയ്‌‌യുടെ മകൻ ജേസൺ സഞ്ജയ് ആണ് വിവാഹമോചന ഹർജി നൽകാൻ അമ്മ സംഗീതയെ പ്രേരിപ്പിച്ചതെന്നും വിജയ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് മകന് കാരണണമെന്നുമാണ് ബിസ്‌മി പറഞ്ഞത്. അതിനിടെ ചെന്നൈയിലെ തന്റെ പ്രധാന സ്വത്തുക്കൾ വിജയ് വിൽക്കുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അണ്ണാ നഗറിലെ വസ്തു 35 കോടി രൂപയ്ക്ക് വിറ്റു. രണ്ട് സ്വത്തുക്കൾ കൂടി വിൽക്കാൻ നീക്കം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാർട്ടിയിലേക്കുള്ള ഫണ്ടിംഗിനുവേണ്ടിയല്ല വിജയ് സ്വത്തുക്കൾ വിൽക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.’നാമനിർദേശ പത്രിക സമർപ്പിച്ചുകഴിയുമ്പോൾ വിജയ്‌‌യുടെ സ്വത്തുവിവരങ്ങൾ പുറത്തുവരും. മുഴുവൻ സ്വത്തുവകകളുടെയും വിവരങ്ങൾ നൽകിയാൽ പ്രശ്‌നമില്ല. പക്ഷേ വിവാഹമോചനക്കേസിൽ തീർപ്പാകുമ്പോൾ സ്വത്തിന്റെ പാതി വിജയ് സംഗീതയ്ക്ക് നൽകേണ്ടി വരും. അതിനാൽ വിജയ് മുഴുവൻ സ്വത്തിന്റെയും വിവരങ്ങൾ നൽകില്ല. ഔദ്യോഗിക രേഖകളുടെ പിൻബലത്തിൽ സ്വത്തുവിവരങ്ങൾ സംഗീത പുറത്തുവിട്ടാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജയ്‌യെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കും’- എന്നാണ് അന്തനൻ വെളിപ്പെടുത്തിയത്.


Source link

Related Articles

Back to top button