LATEST

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു, മത്സര രംഗത്ത് 890 സ്ഥാനാർത്ഥികൾ, കൂടുതൽ പേർ കൊടുവള്ളിയിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മഞ്ചേശ്വരത്ത് 2021ൽ ആറുപേരാണ് മത്സരിച്ചതെങ്കിൽ ഇത്തവണ 11 പേരാണ് മത്സരിക്കുന്നത്. പേരാവൂർ,​ മഞ്ചേശ്വരം,​ തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതമാണുള്ളത്.


Source link

Back to top button