LATEST
തലസ്ഥാനത്ത് ആര് ജയിക്കുമെന്ന് സ്ത്രീകൾ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും മുന്നിൽ സ്ത്രീകൾതന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പല പോളിംഗ് ബൂത്തുകളിലും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. ഇതിനിടെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ വോട്ടർമാരുടെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. തലസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ. അതിനാൽ, സംസ്ഥാനത്തെ തന്നെ നിർണായകമായ പല മണ്ഡലങ്ങളും അടങ്ങുന്ന തിരുവനന്തപുരം ജില്ലയിലെ ഫലം തീരുമാനിക്കുന്നത് ഇവിടുത്തെ സ്ത്രീ വോട്ടർമാരായിരിക്കും. ആകെ 25,44,574 വോട്ടർമാരാണ് തിരുവനന്തരപരം ജില്ലയിലുള്ളത്. അതിൽ 13,30,664 സ്ത്രീ വോട്ടർമാരും 12,13,858 പുരുഷവോട്ടർമാരും 52 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. മാത്രമല്ല, ഓരോ മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാരുടെ എണ്ണം തന്നെയാണ് മുന്നിൽ. ഓരോ മണ്ഡലങ്ങളും അവിടുത്തെ വോട്ടർമാരുടെ എണ്ണവും പരിശോധിക്കാം.
Source link


