‘തന്നെപ്പോലൊരു അജ്ഞാത രൂപം’; സ്വന്തം നിഴലിനെ വിരട്ടിയോടിക്കാൻ പെടാപ്പാടുപെട്ട് കുട്ടി

കുട്ടികൾ ഓരോ കാര്യങ്ങളും വളരെ പതിയെയാണ് പഠിച്ചെടുക്കുന്നത്. നമ്മൾ നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും അവരെ ഭയപ്പെടുത്തുകയോ സന്തോഷിപ്പിക്കുകയോ സങ്കടപ്പെടുത്തുകയോ ചെയ്യാം. ഇപ്പോഴിതാ സ്വന്തം നിഴൽ കണ്ട് അതിശയിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉച്ചവെയിൽ ഉച്ചിയിൽ അടിക്കുമ്പോഴും തന്റെ സ്വന്തം നിഴലിനെ ഓടിച്ചുവിടാനുള്ള പരിശ്രമത്തിലാണ് കുട്ടി. ഇടയ്ക്കിടയ്ക്ക് നിഴലിനോട് ആരാണെന്ന് ചോദിക്കുകയും തന്നെ പിന്തുടരുന്നതിന് വഴക്കുപറയുകയും ചെയ്യുന്നുണ്ട്. ഉത്തരം നൽകാത്തതിന്റെ ദേഷ്യത്തിൽ നിഴലിനെ അടികൊടുത്ത് പേടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വെള്ളത്തിൽ സ്വന്തം രൂപംകണ്ട് ശത്രവുവാണെന്ന് തെറ്റിധരിച്ച് കിണറ്റിലേക്ക് എടുത്ത് ചാടിയ സിംഹത്തിന്റെ കഥയാണ് ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഒന്നിലേറെ സിനിമാ ഡയലോഗുകൾ കൂട്ടിയിണക്കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. സൈറാഹാഫിസ് എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിഴലിനോട് കളിക്കാൻ പാടില്ലെന്ന് പറയാൻ ആരുമില്ലെയെന്ന് പലരും തമാശയായി ചോദിക്കുന്നുണ്ട്. ‘നിഴലാണെങ്കിലെന്താ വാ തുറന്ന് പറയാൻ പാടില്ലേ’, ‘നീ എവിടുന്ന് വന്നടാ മരഭൂതമേ’, ‘അവസാനമായിട്ട് പറയുവാ എന്റെ പിന്നാലെ വരണ്ട’ തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താ
Source link


