LATEST

ഡൽഹി മെട്രോപാലത്തിന് സമീപം വൻതീപിടിത്തം; മൂന്ന്‌ കുട്ടികളുൾപ്പടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു


ന്യൂഡൽഹി: തീപിടിത്തത്തിൽ ഒരു കുടുംബത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മെട്രോപാലത്തിന് സമീപമുള്ള അഞ്ചുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് താമസക്കാരുണ്ടായിരുന്നത്. താഴത്തെനിലയിലും ബേസ്‌മെന്റിലും വസ്‌ത്രങ്ങളും സൗന്ദര്യവർദ്ധകവസ്‌തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഒരു കുടുംബത്തിലെ ഒമ്പത് മരിച്ചത്. ജീവൻ രക്ഷിക്കാനായി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഡൽഹി ഫയർസർവീസിലെ അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഇടുങ്ങിയ തെരുവുകളും കനത്ത പുകയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. കെട്ടിടനിർമ്മാണത്തിലെ അശാസ്‌ത്രീയതും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിന് തടസമായി. വ്യാപാര ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


Source link

Related Articles

Back to top button