LATEST

ഡാറ്റാ ചോർച്ച വിവാദത്തിൽ ഹൈക്കോടതി: മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങൾ പ്രാപ്യമല്ല


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് ജീവനക്കാരുടെ വിവരങ്ങൾ പ്രാപ്യമല്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ ഫോൺ നമ്പറിൽ വാട്സ്ആപ്പ് സന്ദേശമയച്ചതിനെതിരെ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ പരാമർശം.പാർലമെന്ററി സംവിധാനമുള്ള ഇന്ത്യയിൽ ഉത്തരവുകൾ ഇറങ്ങുന്നത് ഗവർണറുടെ പേരിലാണ്. സർക്കാർ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്ക് സ്വേച്ഛാപരമായ അധികാരമില്ല. ‘ഗവൺമെന്റ് ഒഫ് കേരള” എന്ന ഐ.ഡി വികസിപ്പിക്കുന്നതായി ഐ.ടി മിഷൻ അറിയിച്ചതും, ഹർജിക്കാർ ഈ പ്രത്യേക വിഷയം ചോദ്യം ചെയ്തിട്ടില്ലെന്നതും കണക്കിലെടുത്ത് ഒരു നിർദ്ദേശം നൽകുന്നില്ല.വാട്സ്ആപ്പ് സന്ദേശങ്ങളിൽ ന്യായമായ അറിയിപ്പുകൾ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് സമയത്താണെങ്കിൽ പോലും തെറ്റ് കാണാനാകില്ല. സർക്കാരും ജീവനക്കാരും തമ്മിൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ആശയവിനിമയം വേണ്ടതാണ്. സ്വീകർത്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.


Source link

Related Articles

Back to top button