NATIIONAL
ട്രോഫി നേടിത്തന്ന ക്യാപ്റ്റനെ എന്തിന് ടീമിൽനിന്ന് ഒഴിവാക്കി? ഒടുവിൽ മനസ്സുതുറന്ന് കൊൽക്കത്ത മുൻ കോച്ച്

മുംബൈ ∙ ഐപിഎലിലെ മൂന്നാം കിരീടം 2024ൽ നേടിയശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ടീമിന് അത്ര നല്ല കാലമല്ല. 2025 സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ, ഈ സീസണിൽ നിലവിൽ അവസാന സ്ഥാനത്താണ്. 2024ൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും മെന്റർ ഗൗതം ഗംഭീറും ഇല്ലാതെയാണ് തൊട്ടടുത്ത സീസണിൽ കൊൽക്കത്ത ഇറങ്ങിയത്. ക്യാപ്റ്റനായി വെറ്ററൻ താരം അജിൻക്യ രഹാനെ എത്തിയപ്പോൾ മുഖ്യപരിശീലകനായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തനായ കോച്ചായ ചന്ദ്രകാന്ത് പണ്ഡിറ്റ് തുടർന്നു. എന്നാൽ ശ്രേയസ്സിന്റെയും ഗംഭീറിന്റെയും വിടവ് ടീമിൽ നിഴലിച്ചു. 2026 സീസണിനു മുന്നോടിയായി ചന്ദ്രകാന്ത് പണ്ഡിറ്റ് കൊൽക്കത്തയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞെങ്കിലും കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ ടീമിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ ശ്രേയസിന് കഴിയാത്തതിനെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും ചന്ദ്രകാന്ത് പണ്ഡിറ്റ് സംസാരിച്ചു. ദേശീയ ടീമിലെ സ്ഥാനങ്ങൾക്കായുള്ള കടുത്ത മത്സരമാണ് പലപ്പോഴും ഇത്തരം കഠിനമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ശ്രേയസ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അദ്ദേഹം ഒഴിവാക്കപ്പെട്ടു, എന്നാൽ ഇത്തരം സാഹചര്യങ്ങൾ അസാധാരണമല്ല. ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ, പരിചയസമ്പത്തും പുതിയ പ്രതിഭകളെ വളർത്തിയെടുക്കേണ്ട ആവശ്യകതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. പ്രതിഭകളുടെ ആധിക്യം ഉള്ളപ്പോൾ, അർഹരായ എല്ലാ കളിക്കാർക്കും അവസരങ്ങൾ നൽകുക പ്രയാസകരമാകും.’’
Source link


