LATEST

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ഏപ്രിൽ ഒന്നുമുതൽ പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് റദ്ദാക്കുമ്പോൾ ഇവ ശ്രദ്ധിക്കണം


ന്യൂഡൽഹി: ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങളിൽ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവേ. 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരാമവധി റീഫണ്ട്. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25 ശതമാനം ചാർജ് ഈടാക്കും. എട്ട് മണിക്കൂർ മുൻപ് വരെ 50 ശതമാനം ചർജും ഈടാക്കും. എന്നാൽ എട്ട് മണിക്കൂറിൽ കുറവായി ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നൽകില്ലെന്നും റെയിൽവേ അറിയിച്ചു.കൂടാതെ യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിന്റും 30 മിനിറ്റ് മുൻപ് വരെ മാറ്റാം. ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാം. ഇത് നഹര മേഖലയിലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് റെയിൽവേ വ്യക്തമാക്കി. നേരത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് വരെ മാത്രമേ ബോർഡിംഗ് പോയിന്റ് മാറ്റാൻ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ ലളിതമാക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുമാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.


Source link

Related Articles

Back to top button