LATEST

ട്രെയിൻ ഗതാഗതത്തിൽ മാറ്റം: പ്രധാന സർവീസുകൾ വഴിതിരിച്ചുവിടും


തിരുവനന്തപുരം: റെയിൽവേയുടെ അറ്റകുറ്റപ്പണികളെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ട്രെയിൻ സർവീസുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മാർച്ച് 13ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ സൂപ്പർ ഫാസ്റ്റ് മാർച്ച് 14ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ഉണ്ടാകില്ല. പകരം ഈ ട്രെയിൻ കോട്ടയത്തു നിന്നായിരിക്കും പുറപ്പെടുക. സമയം രാത്രി 8.05. 12ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും.


Source link

Related Articles

Back to top button