LATEST

ട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു


ആലപ്പുഴ: ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ധൻബാദ് എക്സ്‌പ്രസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങുന്നതിനിടയിലാണ് എസ് 5 കോച്ചിനടിയിൽ തോൾമുതൽ കൈപ്പത്തിവരെയുള്ള ഭാഗം കണ്ടെത്തിയത്. തുടർന്ന് ആ കോച്ച് പിടിച്ചിട്ടശേഷം ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ തട്ടിമരിച്ച ആരുടേതെങ്കിലും ആയിരിക്കാം കൈ എന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ധൻബാദ് എക്സ്‌പ്രസ് കടന്നുപോകുന്ന വഴിയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടോ എന്നത് റെയിൽവേ പൊലീസ് അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിയിൽ നിന്നുള്ള ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. ഇന്നുരാവിലെയായിരുന്നു നിന്ന് തിരിച്ചുള്ള സർവീസ് .


Source link

Related Articles

Back to top button