test del 5 copy of del 3
ട്രാൻസ്ഫോമറിനുള്ളിൽ മലമ്പാമ്പ്; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി

കൊച്ചി ∙ അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിനു സമീപമുള്ള ട്രാൻഫോമറിലായിരുന്നു പാമ്പ് കയറിയത്. തോട്ടിലൂടെ വന്ന മലമ്പാമ്പ് ട്രാൻസ്ഫോമറിൽ കയറുന്നതു കണ്ട പ്രദേശവാസികളാണ് വനം വകുപ്പിെന അറിയിച്ചത്. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ഓഫ് ചെയ്തു.പെരുമ്പാവൂർ മണ്ണൂർ കുഴുരിൽ നിന്നും ഇന്നലെ മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. സ്വകാര്യവ്യക്തിയുടെ പറമ്പിലുള്ള മാളത്തിൽ 20ഓളം മുട്ടകൾക്കു മേൽ അടയിരിക്കുകയായിരുന്നു മൂർഖൻ. കുട്ടികൾ കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.
Source link


