ട്രാൻസ്ജെൻഡറിനൊപ്പം അശ്ലീല വീഡിയോ; മഹാരാഷ്ട്ര മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം

മുംബയ്: ട്രാൻസ്ജെൻഡറോടൊപ്പമുള്ള മന്ത്രിയുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ മഹാരാഷ്ട്രയിൽ ആളിക്കത്തി വിവാദം.
മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി (അജിത്) നേതാവുമായ നർഹരി സിർവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
എന്നാൽ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോയെന്ന് എൻ.സി.പി പറയുന്നു.
പരാതി പരിശോധിക്കുമെന്നും അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘പഴയ മൂന്നോ, നാലോ വീഡിയോകൾ ചേർത്താണ് വിവാദ വീഡിയോ നിർമ്മിച്ചതെന്നാണ് സിർവാളിന്റെ വാദം. അതിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് മന്ത്രിയായ സിർവാൾ നാസിക്കിലെ ദിൻഡോരിയിൽ നിന്നുള്ള എം.എൽ.എയാണ്. സിർവാൾ നേരത്തേയും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ ഓഫിസിലെ ക്ലർക്ക് കൈക്കൂലിക്കേസിൽ പിടിയിലായത് രണ്ടു മാസം മുൻപായിരുന്നു. അന്നും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.
Source link


