test del 3
ട്രംപ് വാക്കുമാറ്റി, ഡോളറിന് ക്ഷീണം, അനക്കമില്ലാതെ സ്വർണവില; നാലു ദിവസത്തിനിടെ കൂടിയത് 3,480 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ വിലയായ ഗ്രാമിന് 13,685 രൂപയിലാണ് ഇന്നും വിൽപന. ഒരു പവൻ സ്വർണത്തിന് 1,09,480 രൂപയാണ് വില. കഴിഞ്ഞ നാലു ദിവസത്തിനിടെ സ്വർണം ഗ്രാമിന് 435 രൂപയും പവന് 3480 രൂപയുമാണ് വർധിച്ചത്.ഹോർമുസ് അടഞ്ഞു കിടന്നാലും ഇറാനിൽ യുദ്ധം നിർത്താൻ ട്രംപ് തയാറാണെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ക്രൂഡ് ഓയിൽ വില ചെറുതായി കുറഞ്ഞു. യുഎസ് ഫെഡ് പലിശ കൂട്ടില്ലെന്ന റിപ്പോർട്ടുകളും കൂടി ആയതോടെ യുഎസ് ട്രഷറി ബോണ്ടുകളുടെ നേട്ടം കുറഞ്ഞു. പിന്നാലെ ഡോളറിൽ ലാഭമെടുപ്പ് ശക്തമായി. വിനിമയ നിരക്കും കുറഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കാനും തയാറായി. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില കയറ്റത്തിലാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 11,310 രൂപയിലെത്തി.ചില ജ്വല്ലറികളിൽ ഗ്രാമിന് 11,245 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 245 രൂപയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാൽ 1.24 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.
Source link


