test del 5 copy of del 3

ട്രംപിന്റെ പുതിയ ഭീഷണി; ഇറാന്റെ വൈദ്യുത പ്ലാന്റുകളും തകർക്കും, എഫ്-35 വെടിവച്ചിട്ടെന്ന് ഇറാൻ, പോർവിളിയിൽ ‘തിളയ്ക്കാൻ’ എണ്ണവില


ഇറാനും യുഎസും തമ്മിലെ സംഘർഷം സമീപഭാവിയിലെങ്ങും അവസാനിക്കില്ലെന്ന് വ്യക്തമാക്കി പരസ്പരം പോർവിളി അതിരൂക്ഷമാകുന്നു. ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ് തകർത്തിരുന്നു. പാലങ്ങൾ മാത്രമല്ല, ഇറാന്റെ വൈദ്യുത പ്ലാന്റുകളും തകർക്കുമെന്ന പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ‘‘എന്താണ് ചെയ്യേണ്ടതെന്ന് ഇറാനിലെ പുതിയ ഭരണകൂട നേതാക്കൾക്ക് അറിയാം. അവരത് ചെയ്യണം, വേഗം’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. എന്നാൽ, എന്താണ് ഈ നേതാക്കൾ ചെയ്യേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ, മധ്യ ഇറാനിൽ യുഎസിന്റെ പോർവിമാനമായ എഫ്-35 വെടിവച്ചിട്ടെന്ന വാദവുമായി ഒരു ഇറാനിയൻ മാധ്യമം രംഗത്തുവന്നു. ഇറാനെ കൂടുതൽ ശക്തമായി ആക്രമിച്ച് തകർക്കുമെന്നും ശിലായുഗത്തിലേക്ക് കൊണ്ടുപോകുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നൽകിയ മറുപടി ഇങ്ങനെ: ‘‘അക്കാലത്ത് മിഡിൽ ഈസ്റ്റിൽ എണ്ണയും ഗ്യാസും ഉണ്ടായിരുന്നില്ല’’.


Source link

Back to top button