LATEST

ട്യൂഷൻ കഴിഞ്ഞിറങ്ങിയ ഇരട്ടക്കുട്ടികളെ തെരുവുനായ കടിച്ചു


അടൂർ : ട്യൂഷൻ സെന്ററിൽ നിന്നിറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ടക്കുട്ടികളെ തെരുവുനായ കടിച്ചു. അവിടെ ഉണ്ടായിരുന്ന മറ്റുരണ്ടുപേർക്കും കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറന്തൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക്, വിവേകി എന്നിവർക്കാണ് പരിക്ക്. മുഖത്തും കൈയ്ക്കും കടിയേറ്റു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. കൊടുമണ്ണിലെ ട്യൂഷൻ സെന്ററിലെ ക്ളാസിന് ശേഷം കുട്ടികൾ പുറത്തിറങ്ങിയപ്പോഴാണ് നായകടിച്ചത്. കരിപ്പോലിൽ വീട്ടിൽ സുജ, മടുക്കവിളയിൽ ഷിജു എന്നിവർക്കും കടിയേറ്റു. സുജയുടെ ഇടതു കൈയ്ക്കും ഷിജുവിന്റെ മുഖത്തുമാണ് കടിച്ചത്. സുജയുടെ കൈയിൽ നായ കടിച്ചു തൂങ്ങിക്കിടക്കുകയായിരുന്നു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.


Source link

Back to top button