ടെഹ്റാൻ സ്വദേശികൾ ഇസ്രയേലിന് വിവരം നൽകി: ലാരിജാനിയെ വധിച്ചത് മകളുടെ വീടിന് ബോംബിട്ട്

ടെഹ്റാൻ: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതോടെ ഇറാന്റെ ശബ്ദമായി മാറിയത് സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയാണ് (67). ഖമനേയിയുടെ മകൻ മൊജ്തബായെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിന് ശേഷവും ഇറാന്റെ നിലപാടുകൾ ലോകത്തെ അറിയിച്ചത് ലാരിജാനിയാണ്.രാജ്യത്തിന്റെ പ്രതിരോധ, സുരക്ഷാ, നയതന്ത്ര സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ലാരിജാനി, ഖമനേയിക്ക് ശേഷം കൊല്ലപ്പെട്ട ഇറാന്റെ ഏറ്റവും ശക്തനായ നേതാവാണ്. ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലെ ഒന്നാം നമ്പർ ടാർജറ്റ് കൂടിയായിരുന്നു അദ്ദേഹം.ടെഹ്റാന് കിഴക്ക്, പർദിസ് മേഖലയിലുള്ള മകളുടെ വസതിയിൽ വച്ചാണ് ലാരിജാനിയെ ഇസ്രയേൽ ഇല്ലാതാക്കിയത്. ടെഹ്റാനിലെ പ്രദേശവാസികൾ തന്നെയാണ് ലാരിജാനിയെ പറ്റിയുള്ള വിവരം ഇസ്രയേലിന് കൈമാറിയതെന്നാണ് റിപ്പോർട്ട്.
Source link



