test del 2
ടെഹ്റാനിൽ വ്യോമാക്രമണം; യുഎസ് മുൻ എംബസിയുടെ കെട്ടിടത്തിന് കേടുപാട്

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ യുഎസിന്റെ മുൻ എംബസി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സാരമായ കേടുപാടുകളുണ്ടായതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം.1979-ലെ ഇറാനിയൻ ബന്ദി പ്രതിസന്ധിക്ക് പിന്നാലെ റെവല്യൂഷണറി ഗാർഡുകൾക്കാണ് ഈ കെട്ടിടവളപ്പിന്റെ നിയന്ത്രണം. ഐആർജിസിയുടെ ബസീജ് വിഭാഗമാണ് ഈ ചുമതല നിർവഹിക്കുന്നത്. അമേരിക്കൻ വിരുദ്ധ മ്യൂസിയവും മറ്റും ഈ വളപ്പിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ടെഹ്റാനിലെ തലെഘാനി തെരുവിലാണ് യുഎസിന്റെ മുൻ എംബസി പ്രവർത്തിച്ചിരുന്നത്. ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിന്റെ ജനൽച്ചില്ലകൾ പൊട്ടിത്തകരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, കെട്ടിടവളപ്പിലേക്ക് മിസൈൽ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് വിവരം.ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ഭാഗമായി 1979 നവംബർ നാലിനായിരുന്നു ഇറാനിയൻ ബന്ദി പ്രതിസന്ധിയുണ്ടായത്. ആയത്തുള്ള റൂഹൂള്ള ഖൊമേനിയുടെ അനുയായികളായി ഒരുകൂട്ടം വിദ്യാർഥികൾ അമേരിക്കൻ എംബസി ആക്രമിക്കുകയും അവിടെയുള്ള ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ആദ്യം 66 അമേരിക്കക്കാരെയാണ് പിടികൂടിയത്. ഇതിൽ 13 പേരെ (സ്ത്രീകളെയും ആഫ്രിക്കൻ വംശജരെയും) ഏതാനും ആഴ്ചകൾക്കുള്ളിൽ വിട്ടയച്ചു. ബാക്കിയുള്ള 52 പേർ 444 ദിവസത്തോളം ഇറാനിൽ തടവിലായിരുന്നു. പ്രതിസന്ധിക്കും ബന്ദികളുടെ വിട്ടയ്ക്കലിനും പിന്നാലെ ഇറാനിലെ യുഎസ് എംബസി അടച്ചുപൂട്ടി.
Source link


