test del 3

‘ഞാനല്ല, പ്രേതമാണ്’: പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ


ലക്നൗ ∙ വിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. യാത്ര തുടങ്ങി 15 മിനിറ്റായപ്പോൾ തന്നെ അദ്നാൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചെന്നും ജീവനക്കാർ തടഞ്ഞപ്പോൾ അബദ്ധം പറ്റിയതാണെന്നു പറഞ്ഞെന്നും സുരക്ഷാഉദ്യോഗസ്ഥർ അറിയിച്ചു.‍ പിന്നീട് സാധാരണ നിലയിൽ പെരുമാറിയ അദ്നാൻ, രാത്രി 10.20 ഓടെ വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ വീണ്ടും വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനം ഭൂമിയിൽ നിന്ന് വെറും 500 അടി മാത്രം ഉയരത്തിലായിരുന്നു അപ്പോൾ. വിമാന ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൈലറ്റ് ലാൻഡിങ് ശ്രമം ഉപേക്ഷിച്ചു. വിമാനം ആകാശത്ത് ഒരു വട്ടം കൂടി വലംവച്ച ശേഷം 10.35ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @kharshad0 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button