ജ്യോതിക വീണ്ടും ബോളിവുഡിൽ നായകൻ സണ്ണി ഡിയോൾ

ജ്യോതിക വീണ്ടും ബോളിവുഡിൽ എത്തുന്നു . ആന്റണി എന്ന് പേരിട്ട ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സണ്ണി ഡിയോളാണ് നായകൻ. ദക്ഷിണേന്ത്യൻ സംവിധായകൻ ബാലാജി ഗണേഷ് സംവിധാനം ചെയ്യുന്ന ആന്റണിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. റിതേഷ് സിദ്ധാനി, ഫർഹാൻ അക്തർ, എ.ആർ. മുരുകദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഗദ്ദർ 2, ബോർഡർ 2 എന്നീ ചിത്രങ്ങളുടെ ഐതിഹാസിക വിജയത്തിന് ശേഷം സണ്ണി ഡിയോളിന്റെ ആക്ഷൻ സിനിമകൾക്ക് ബോളിവുഡിൽ വൻ ഡിമാൻഡാണ്. ബോളിവുഡിൽ ജ്യോതിക ഒടുവിലഭിനയിച്ചത് 2024 ൽ ശ്രീകാന്ത് എന്ന ചിത്രത്തിലും 2025 ൽ ഡബ്ബാ കാർട്ടൽ എന്ന ക്രൈം സീരിസിലുമാണ്.അതേസമയംസിനിമയിലെ രണ്ടാം വരവും ആഘോഷമാക്കുകയാണ് ജ്യോതിക. 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ തന്റെ കരിയറിന്റെ ബഞ്ചുമാർക്കായിരുന്നു 36 വയതിനിലെ എന്ന് ജ്യോതിക തന്നെ പറഞ്ഞിരുന്നു. ഇതിനേക്കാൾ മികച്ച ഒരു സിനിമ വന്നാലേ ഇനി അഭിനയിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. മഞ്ജുവാര്യരുടെ തിരിച്ചുവരവായ ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പായിരുന്നു 36 വയതിനിലെ. രജനികാന്ത്, കമൽഹാസൻ ഉൾപ്പെടെ തമിഴിലെ ഭൂരിപക്ഷം സൂപ്പർ നായകൻമാർക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു. രണ്ടാം വരവിൽ ജ്യോതിക അഭിനയിച്ച മലയാള ചിത്രം ആണ് മമ്മൂട്ടി നായകനായ കാതൽ : ദ കോർ. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം തോളോട് ചേർന്ന് നിൽക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകർ ഇനിയും സൂര്യ – ജ്യോതിക ചിത്രം പ്രതീക്ഷിക്കുന്നുണ്ട്. ”അതിനുവേണ്ടി ഒരു സിനിമ ചെയ്യില്ല. നല്ല കഥയാണെങ്കിൽ അതേക്കുറിച്ച് ആലോചിക്കാം” എന്നായിരുന്നു ഇതേക്കുറിച്ച് അടുത്തിടെ ജ്യോതികയുടെ മറുപടി.
Source link