CINEMA

ജോഷി- ഉണ്ണി മുകുന്ദൻ ചിത്രം ഉപേക്ഷിച്ചു


ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​നാ​യ​ക​നാ​യി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്നആ​ക്‌​ഷ​ൻ​ ​ചി​ത്രം​ ​ഉ​പേ​ക്ഷി​ച്ച​താ​യി​ ​വി​വ​രം.​ ​ക​ഥ​യി​ൽ​ ​തൃ​പ്തി​ ​വ​രാ​ത്ത​തും​ ഉയർന്ന ​ബ​ഡ്ജ​റ്റും​ ​ആ​ണ് ​പ്രോ​ജ​ക്ട് ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​കാ​ര​ണം​ ​എ​ന്ന​റി​യു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​യു​ടെ​ ​മു​ന്നോ​ടി​യാ​യി ജോ​ഷി,​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ന​ട​ത്തി​യ​തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു .​ ​’​മാ​ർ​ക്കോ​”​ ​എ​ന്ന​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​റി​നു​ ​ശേ​ഷം​ ​മ​റ്റൊ​രു​ ​വ​മ്പൻ ​ആ​ക്‌​ഷ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ജോഷിയുമായി ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​ഒ​രു​മി​ക്കു​ന്ന​തി​നാൽ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​പ്ര​തീ​ക്ഷ​ക​ളും​ ​ഏ​റി.
ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​ദു​ബാ​യി​ൽ​ ​കാ​യി​ക​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​ഗെ​റ്റ​പ്പി​ൽ​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​എ​ത്തു​ന്നു​ ​എ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സൂ​ചി​പ്പി​ച്ചി​രു​ന്നു.​ ​ദു​ബാ​യ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.
മ​ല​യാ​ള​ത്തി​ന്റെ​ ​ഹി​റ്റ് ​മേ​ക്ക​ർ​ ​സം​വി​ധാ​യ​ക​നും​ ​ആ​ക്ഷ​ൻ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ഉ​ണ്ണി​മു​കു​ന്ദ​നും​ ​ഒ​ന്നി​ക്കു​ന്ന​ ​മു​ഴു​നീ​ള​ ​ആ​ക്ഷ​ൻ​ ​എ​ന്റ​ർ​ടെ​യ്ന​ർ​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​വെ​ന്ന​ ​പ്ര​ഖ്യാ​പ​നം​ ​സി​നി​മാ​ലോ​ക​ത്തും​ ​ച​ർ​ച്ച​യാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ലാ​യ്18​ന് ​ജോ​ഷി​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ലാ​യി​രു​ന്നു​ ​പ്ര​ഖ്യാ​പ​നം​ .​ ​ഒ​രു​ ​വ​ർ​ഷം​ ​അ​ടു​ക്കു​മ്പോ​ഴും​ ​പ്രോ​ജ​ക്ട് ​സം​ബ​ന്ധി​ച്ച് ​വി​വ​ര​മൊ​ന്നു​മി​ല്ല.​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​പ്രി​യ​ങ്ക​ ​മോ​ഹ​നെ​ ​ആ​ണ് ​നാ​യി​ക​യാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത് .
​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മെ​ഗാ​ഹി​റ്റ് ​ചി​ത്രം​ ​പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​അ​ഭി​ലാ​ഷ് ​എ​ൻ.​ ​ച​ന്ദ്ര​നാ​ണ് ​തി​ര​ക്ക​ഥ.​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ,​ ​ഐ​ൻ​സ്റ്റീ​ൻ​ ​മീ​ഡി​യ​യു​ടെ​ ​ബാ​ന​റി​ൽ​ ​ഐ​ൻ​സ്റ്റീ​ൻ​ ​സാ​ക്‌​പോ​ൾ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​യി​രു​ന്നു​ ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നി​രു​ന്ന​ ​റ​മ്പാ​ൻ​ ​എ​ന്ന​ ​ചി​ത്രം​ ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​മു​ട​ങ്ങി​യി​രു​ന്നു.​ ​മാ​സ് ​എ​ന്റ​ർ​ടെ​യ്‌​ന​റാ​യി​ ​നി​ശ്ച​യി​ച്ച​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ 2023​ ​ഒ​ക്ടോ​ബ​ർ​ 30​നാ​ണ് ​ന​ട​ന്ന​ത്.​ 2024​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നും​ 2025​ ​വി​ഷു​ ​റി​ലീ​സാ​യി​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​ക്കാ​നു​മാ​യി​രു​ന്നു​ ​പ്ളാ​ൻ.​ ​ന​ട​ൻ​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​സി​നി​മ​ ​കൂ​ടി​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​യി​ലും​ ​വി​ദേ​ശ​ത്തും​ ​ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​അ​തേ​സ​മ​യം​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​’​ആ​ന്റ​ണി​”​ ​ആ​ണ് ​ജോ​ഷി​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​അ​വ​സാ​നം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്രം.


Source link

Back to top button