test del 4 copy of del 3

ജെഫ്രി എപ്സ്റ്റീനു ട്രംപ് ജന്മദിന കാർഡ് അയച്ച വാർത്ത: വാൾസ്ട്രീറ്റ് ജേണലിനെതിരായ അപകീർത്തി കേസ് തള്ളി


വാഷിങ്ടൻ ∙ അമേരിക്കൻ ദിനപത്രമായ വാൾസ്ട്രീറ്റ് ജേണലിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അപകീർത്തിക്കേസ് ഫെഡറൽ കോടതി തള്ളി. മാധ്യമങ്ങൾ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് ട്രംപ് നടത്തിവരുന്ന നിയമപോരാട്ടങ്ങൾക്ക് വലിയ തിരിച്ചടിയാണ് വിധി. മിയാമിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഡാരിൻ പി. ഗെയ്‌ൽസ് ആണ് കേസ് തള്ളിയത്.പൊതുരംഗത്തുള്ള വ്യക്തികൾക്ക് എതിരെയുള്ള വാർത്തകളിൽ അപകീർത്തി തെളിയിക്കണമെങ്കിൽ, പത്രം മനപൂർവം കള്ളം പ്രചരിപ്പിച്ചതാണെന്ന് തെളിയിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ കേസിൽ പത്രം ട്രംപിനെ മുൻകൂട്ടി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിഷേധം വാർത്തയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വാർത്ത സത്യമാണോ അല്ലയോ എന്നതിലുപരി, പത്രം അത് റിപ്പോർട്ട് ചെയ്ത രീതിയിൽ തെറ്റായ ഉദേശ്യങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.


Source link

Back to top button