test del 3
ജീവനക്കാർ ഉടൻ രക്ഷപ്പെട്ടോളാൻ ഇറാൻ! മെറ്റയും ടെസ്‌ലയും പട്ടികയിൽ; 18 ടെക് കമ്പനികൾക്ക് നേരെ ആക്രമണ ഭീഷണി, യഥാർഥ കാരണമെന്ത്?

ലോകത്തെ വൻകിട ടെക് കമ്പനികൾക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ്. ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 പ്രമുഖ കമ്പനികളെ ലക്ഷ്യമിട്ട് രാത്രി മുതൽ ആക്രമണം ആരംഭിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് അമേരിക്ക നടത്തുന്ന വധശിക്ഷകൾക്ക് ഈ കമ്പനികൾ കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം.ഇറാൻ സമയം രാത്രി എട്ടു മണി (ഇന്ത്യൻ സമയം രാത്രി ഒൻപത് മണി) മുതൽ ആക്രമണം തുടങ്ങുമെന്നാണ് പ്രഖ്യാപനം. കമ്പനികളിലെ ജീവനക്കാർ ജീവൻ രക്ഷിക്കാനായി ഉടൻ തന്നെ തൊഴിലിടങ്ങൾ വിട്ടുപോകണമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഈ കമ്പനികളുടെ ഓഫീസുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കർശന നിർദ്ദേശമുണ്ട്.ഇറാൻ ‘ഭീകരവാദികൾ’ എന്ന് മുദ്രകുത്തിയ കമ്പനികളുടെ പട്ടികയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
Source link


