LATEST

ജനതരംഗം 78.24% പോളിംഗ് ആര് വാഴും,​ ആര് വീഴും അവകാശവാദം മൂന്നിടത്തും 6ന് ശേഷവും ക്യൂ നീണ്ടു


തിരുവനന്തപുരം: ജെൻസികൾ ഉൾപ്പെടെ ഉത്സവമാക്കിയ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഗംഭീര പോളിംഗ്. തരംഗം എങ്ങോട്ടെന്ന ആശങ്കയ്ക്കിടയിലും അവകാശവാദവുമായി മുന്നണികൾ. ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 78.20 ശതമാനം പേർ അധികാരം പ്രയോഗിച്ചു. ശതമാനം ഇനിയും ഉയരാം. 2021ൽ 76 ശതമാനമായിരുന്നു പോളിംഗ്. കേരള ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന പോളിംഗാണിത്. 1960ലായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ്- 85.72 ശതമാനം. പിന്നീട് 1987ലാണ് – 80.54. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അങ്ങിങ്ങ് വാക്കേറ്റമുണ്ടായി. വോട്ടിംഗ് മെഷീനും കാര്യമായി പഴികേൾപ്പിച്ചില്ല. പോളിംഗ് തുടങ്ങിയ ഏഴു മുതൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ പോളിംഗ് 15 ശതമാനം പിന്നിട്ടു. പിന്നീടുള്ള മണിക്കൂറുകളിലും ട്രെൻഡ് തുടർന്നു. 11ന് 33 ശതമാനത്തിലെത്തി. ഒരുമണിക്ക് 50 ശതമാനം കടന്നു.


Source link

Back to top button