ജനം ഞങ്ങൾക്കൊപ്പം: മുഖ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ ചരിത്ര നിമിഷമാണ് ഈ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പിണറായി ആർ.സി അമല ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസിത കേരളത്തിലേക്കുള്ള ചുവടുവയ്പ്പുകൾ ഇനിയും തടസമില്ലാതെ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു. വികസനത്തിന് ഇടവേള ഉണ്ടാകരുത്. എൽ.ഡി.എഫിനു മാത്രമേ പ്രതിബദ്ധതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയൂ.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവർ പോലും ഇടതുമുന്നണി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷം ഏറ്റവും കഠിനമായ പ്രതിസന്ധികൾ നേരിട്ടപ്പോഴും കൃത്യതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഡാഷ് അവരവർ പൂരിപ്പിക്കട്ടെ
രേവന്ത് റെഡ്ഡിക്കെതരെ നടത്തിയ ‘ഡാഷ് മോനേ” പ്രയോഗത്തിലെ ആ വിട്ട ഭാഗം അവരവർ തന്നെ പൂരിപ്പിക്കട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതേ വിഷയത്തിൽ കൂടുതൽ വ്യക്തത പിന്നീട് നൽകാം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉയർത്തിയ 100 സീറ്റ് അവകാശവാദത്തിന് വോട്ടെണ്ണൽ കഴിഞ്ഞ് മറുപടി നൽകാമെന്നും കൂട്ടിച്ചേർത്തു.
Source link


