CINEMA

ചോരക്കളി, എ സർട്ടിഫിക്കറ്റ്; അങ്കം അട്ടഹാസം റിലീസിന്


മാധവ് സുരേഷ്,ഷൈൻ ടോം ചാക്കോ,സൈജു കുറുപ്പ്, അന്ന രാജൻ, അലൻസിയർ, നന്ദു എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിച്ച ഗ്യംഗ്സ്റ്റർ ഡ്രാമ അങ്കം അട്ടഹാസത്തിന് എ സർട്ടിഫിക്കറ്റ് . വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നല്കാൻ കാരണമെന്നറിയുന്നു. സുജിത്. എസ്.നായർ സംവിധാനം ചെയ്യുന്ന അങ്കം അട്ടഹാസം തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കുടുംബ ബന്ധങ്ങളിൽ ഇരുട്ടിന്റെ രാജാക്കന്മാർ സൃഷ്ടിക്കുന്ന സംഹാര താണ്ഡവങ്ങളുടെ വിസ്ഫോടനങ്ങളുമാണ് ആവിഷ്കരിക്കുന്നത്.പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫറായ ഫീനിക്സ് പ്രഭു ഒരുക്കിയ ആക്ഷൻ സീക്വൻസുകൾ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും. രചന: സുജിത്. എസ്.നായർ, അനിൽകുമാർ ജി. മേയ്‌ 1 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നിശ്ചിത തീയതിക്കും മുൻപേ തിയേറ്ററുകളിലെത്തുമെന്നും മലയാളത്തിലെ ഒരു വമ്പൻ നിർമ്മാണ വിതരണ കമ്പനി ചിത്രത്തിന്റെ വിതരണാവകാശമേറ്റെടുത്ത് കഴിഞ്ഞുവെന്നുമാണ് വിവരം. അനിൽ കുമാർ.ജിയും സാമുവൽ മത്തായി(യുഎസ്. എ)യുമാണ് നിർമ്മാതാക്കൾ.


Source link

Back to top button