ചെെനയെ വെല്ലാൻ ഇന്ത്യ; വരുന്നത് സൂപ്പർ റഡാറുകൾ, സ്റ്റെൽത്ത് വരെ നിലം പതിക്കും

സ്റ്റെൽത്ത് വിമാനങ്ങൾ അടക്കമുള്ളവ രംഗപ്രവേശനം ചെയ്തിരിക്കെ അവയെ പ്രതിരോധിക്കുന്നതിൽ വിപ്ലവകരമായ ചുവടുവെപ്പ് നടത്താൻ ഇന്ത്യ. നിലവിലെ സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന ഗാലിയം നെെട്രെെഡ് അടിസ്ഥാനമാക്കിയ റഡാർ വികസിപ്പിക്കുന്നതിൽ ഇന്ത്യ വിജയം കെെവരിച്ചെന്നാണ് റിപ്പോർട്ട്. ഇവ ഉടൻ തന്നെ സെെനിക ഉപയോഗത്തിനായി സജ്ജമാകുമെന്നാണ് വിവരം.പ്രതിരോധ മേഖലയിലെ അടുത്ത തലമുറ ഇലക്ട്രാണിക് സംവിധാനങ്ങൾക്കായി ഗാലിയം ഓക്സെെഡ് സെമികണ്ടക്ടർ വികസിപ്പിക്കാനുള്ള നടപടികളുമായാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) മുന്നോട്ട് പോകുന്നത്. അത്യാധുനിക റഡാറുകളിലും ഇലക്ട്രാണിക് വാർഫെയർ (EW) സംവിധാനങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. ഡൽഹിയിലെ സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി ആണ് ഗാലിയം ഓക്സെെഡ് വികസനത്തിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഐഐടി റോപ്പഡ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്നുള്ള സംയുക്ത പദ്ധതികളും ഡിആർഡിഒ ആവിഷ്കരിച്ചിട്ടുണ്ട്.മിസെെൽ വിക്ഷേപണങ്ങൾ, റോക്കറ്റുകളിൽ നിന്നുള്ള പുക തുടങ്ങിയവ പകൽ വെളിച്ചത്തിലും കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന സോളാർ ബ്ലെൻഡ് അൾട്രാവയലറ്റ് ഫോട്ടോ ഡിറ്റക്ടറുകൾ നിർമ്മിക്കുന്നതിലാണ് നിലവിൽ ഡിആർഡിഒ ഊന്നൽ നൽകുന്നത്. ഗാലിയം ഓക്സെെഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന സോളാർ ബ്ലെെൻഡ് അൾട്രാവയലറ്റ് ഫോട്ടോ ഡിറ്റക്ടറുകൾക്ക് വിമാനങ്ങളുടെ എൻജിനിൽ നിന്നുള്ള താപമോ പുകയോ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളെ തിരിച്ചറിയാൻ സാധിക്കും.
Source link



