NATIIONAL

‘ചെഹൽ മെസേജ് അയയ്ക്കും’: ക്യാമറകൾക്ക് മുന്നിൽ ചാറ്റ് തുറന്നുകാണിച്ച് നടി, സന്ദേശവും വായിച്ചു; വീണ്ടും വിവാദം– വിഡിയോ


മുംബൈ ∙ വിവാദങ്ങളുടെ തോഴനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ. ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ ചെഹൽ, സിഗരറ്റ് വലിച്ചുകൊണ്ട് കാർ ഡ്രൈവ് ചെയ്യുന്നതും സിഗരറ്റ് കുറ്റി റോഡിലേക്കു വലിച്ചെറിയുന്നതിന്റെയും വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു വിവാദത്തിലൂടെ താരം അകപ്പെട്ടിരിക്കുകയാണ്. യുസ്‌വേന്ദ്ര ചെഹൽ തനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ ടാനിയ ചാറ്റർജി. പലപ്പോഴും ചർച്ചയാകാറുള്ള ചെഹലിന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങൾക്ക് ഈ വെളിപ്പെടുത്തൽ മറ്റൊരു തലം കൂടി നൽകിയിരിക്കുകയാണ്. 2025ൽ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിന് ശേഷം, ചെഹലിന്റെ ബന്ധങ്ങളെക്കുറിച്ച് പല ഗോസിപ്പുകളും ഊഹാപോഹങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ടാനിയയുടെ അവകാശവാദത്തെക്കുറിച്ച് ചെഹലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.


Source link

Back to top button