NATIIONAL

ചെന്നൈ ആദ്യം ബാറ്റിങ്ങിന്, ടീമിൽ നിർണായക മാറ്റം, ഇന്ത്യൻ യുവതാരം കളിക്കാനിറങ്ങും


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ടോസ്. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനു വിട്ടു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പഞ്ചാബ് കളിക്കാനിറങ്ങുന്നത്. അതേസമയം ചെന്നൈ സൂപ്പർ കിങ്സിൽ ഒരു മാറ്റമുണ്ട്. ഓസ്ട്രേലിയൻ താരം മാത്യു ഷോർട്ടിനു പകരം ഇന്ത്യൻ ഓൾറൗണ്ടർ പ്രശാന്ത് വീർ ഇറങ്ങും. സഞ്ജു സാംസണും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദുമാണ് ചെന്നൈയുടെ ഓപ്പണർമാർ. പഞ്ചാബിന്റെ പകരക്കാരുടെ നിരയിൽ‍ മലയാളി താരം വിഷ്ണുവിനോദ് ഉണ്ട്.പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവൻ– പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നേഹല്‍ വധേര, ശശാങ്ക് സിങ്, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, സേവ്യർ ബാർട്‍ലെറ്റ്, വിജയകുമാർ‍ വൈശാഖ്, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹല്‍.


Source link

Back to top button