test del 4 copy of del 3

ചാലക്കുടിപ്പാലം അടച്ചതോടെ ദേശീയപാതയിൽ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്ക്; അടുത്ത 6 ദിവസം ദുരിതം


ചാലക്കുടി ∙ ചാലക്കുടി പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേക്കു വാഹനങ്ങൾ പോയിരുന്ന പാലം അറ്റകുറ്റപ്പണികൾക്കും ബല പരിശോധനയ്ക്കുമായി അടച്ചതോടെ ഇരു ദിശകളിലേക്കും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽപെട്ടു ജനം വലയുകയാണ്. വാഹനങ്ങൾ പൊലീസ് ഇടപെട്ടു സമാന്തര റോഡുകൾ വഴി തിരിച്ചുവിടുന്നുണ്ടെങ്കിലും കുരുക്കിന് അയവില്ല. എറണാകുളം ദിശയിലേക്കുള്ള പാലത്തിലൂടെയാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. പാലമെത്തുന്നതിനു മുൻപും ശേഷവും ദേശീയപാതയിലെ മീഡിയനുകൾ മുറിച്ചു നീക്കി അതിലൂടെയാണ് ആ പാലത്തിലേക്കു വാഹനങ്ങൾ തിരിച്ചുവിടുന്നത്.മഴയെത്തുന്നതിനും സ്കൂളുകൾ അവധി കഴിഞ്ഞു തുറക്കുന്നതിനും മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ലെങ്കിൽ വൻ പ്രതിസന്ധിയാകും. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതയുടെയും കൊരട്ടിയിൽ മേൽപ്പാലത്തിന്റെയും നിർമാണ ജോലികളും ഈ സമയത്തു നടത്തുന്നുണ്ട്. അടിപ്പാതകളുടെയും അനുബന്ധ റോഡുകളുടെയും ഭാരപരിശോധനയും നടത്തും. ഇന്നു രാവിലെ ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കു ചിറങ്ങരയിൽനിന്ന് വഴിച്ചാൽ, ദേവമാത, കൊരട്ടി മുത്തിയുടെ ദേവാലയം, കാടുകുറ്റി, സമ്പാളൂർ, ഗുരുതിപ്പാല വഴി ചാലക്കുടിയിലെത്താം.


Source link

Back to top button