ചായകുടി ആരോഗ്യത്തിന് ഹാനികരം? ചൂടോടെ കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

ചായ ഒരു ഊർജം നൽകുന്ന പാനീയമാണ്. ദിവസവും രണ്ട് നേരമോ അതിലധികമോ ആകും പലരുടെയും ചായകുടി. ജോലിക്കിടെ തലച്ചോറിന് ഉന്മേഷം കിട്ടാനും ബോറടി കുറയ്ക്കാനുമെല്ലാം ചായ അത്യാവശ്യമാണ്.ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ ചായ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഉചിതമാണെന്നാണ് പറയാറ്. മാത്രമല്ല സ്ട്രോക്ക്, പ്രമേഹം, ഹൃദയാഘാതം തുടങ്ങി പ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കാനും ചായകുടി സഹായിക്കുന്നുണ്ടെന്ന് പറയാറുണ്ട്.ഇലച്ചായ, ഗ്രീൻ ടീ, ഊലോംഗ് ടീ, വൈറ്റ് ടീ, മസാല ടീ എന്നിങ്ങനെ പലതരം ചായകൾ ലോകമാകെയുണ്ട്. ഇവ പല രൂപത്തിലും ലഭ്യമാണ്. ഇതിൽ ടീ ബാഗുകൾ ഉപയോഗിച്ച് ചായ കുടിക്കുമ്പോൾ എന്നാൽ ചില ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. 19ഓളം ശാസ്ത്രീയ പഠനങ്ങൾ ചേർന്ന ഒരു റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ടീ ബാഗുകൾ വഴി പലതരത്തിൽ പ്ളാസ്റ്റിക് തരികൾ നമ്മുടെ ശരീരത്തിൽ എത്തിപ്പെടാം എന്നാണ്. ചെറിയൊരളവിലേ ഇതുള്ളൂ എന്ന് നാം കരുതുമെങ്കിലും വിചാരിച്ചത്ര ചെറുതല്ല അതിന്റെ റോൾ.
Source link


