test del 5 copy of del 3
‘ചബഹാർ’ ഇറാന് തിരിച്ചു നൽകുന്നു ; നഷ്ടം പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ ‘തുറമുഖ തന്ത്രം’ ; കാരണങ്ങൾ ഇവ

ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറുന്നു. ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധം ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം ചബഹാർ തുറമുഖത്തിനും ബാധകമാക്കി. തുടർന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം ഉപരോധ ഇളവ് യുഎസ് നീട്ടി. ഇളവ് കാലാവധി ഞായറാഴ്ച (ഏപ്രിൽ 26) അവസാനിക്കും. ഉപരോധവും പശ്ചിമേഷ്യയിലെ യുദ്ധവും തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. കേന്ദ്രസർക്കാർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രണ്ട് സാധ്യതകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഒന്ന്, ഉപരോധ ഇളവ് യുഎസ് നീട്ടണം. ഇതിനായി ഇന്ത്യ യുഎസിന് കത്തുനൽകിയെങ്കിലും പ്രതികരണമുണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇളവ് നീട്ടാനും സാധ്യത വിരളം. യുദ്ധ സാഹചര്യത്തിൽ ഇറാന് സാമ്പത്തിക നേട്ടമുണ്ടാകുന്ന നീക്കങ്ങളൊന്നും വേണ്ടെന്ന നിലപാടിലാണ് യുഎസ്.ചബഹാർ തുറമുഖത്തിൽ ഇതുവരെ 12 കോടി ഡോളറോളം ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാകുമെന്നതാണ് ചബഹാറിന്റെ പ്രത്യേകത. 2003ലാണ് ഇന്ത്യ ഇറാന്റെ തെക്കു കിഴക്കൻ തീരത്തുള്ള തുറമുഖം വികസിപ്പിക്കാൻ തുടങ്ങിയത്. 2024ലാണ് 10 വർഷത്തേക്ക് തുറമുഖ നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പിടുന്നത്. ചബഹാറിന് സമീപമാണ് പാക്കിസ്ഥാനിൽ ചൈന സജ്ജമാക്കുന്ന ഗ്വാദർ തുറമുഖം.
Source link


