test del 5 copy of del 3
ചടയമംഗലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു; ജീവനക്കാരൻ അറസ്റ്റിൽ

ചടയമംഗലം (കൊല്ലം)∙ കുരിയോട് പ്രവർത്തിക്കുന്ന ഭക്ഷണശാലയിലെ ജീവനക്കാരൻ ഉടമയെ കുത്തിക്കൊന്നു. ഹോട്ടൽ സ്പൈസി ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈനാണ് (48) ജീവനക്കാരന്റെ കുത്തേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മംഗലാപുരം ബെൽത്തങ്കടിയിൽ, പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) തിരുവനന്തപുരം മണ്ണന്തലയിൽ പൊലീസ് പിടിയിലായി.ചടയമംഗലം എസ്എച്ച്ഒ കണ്ണൻ, എസ്ഐമാരായ ഡെന്നിസൺ അഗസ്റ്റ്യൻ, അഞ്ജിത ശ്രീകുമാർ, അലക്സാണ്ടർ, ഗിരി, സിപിഒമാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഭാര്യ ഷംല. മക്കൾ ഫായിസ്, സൈഹ. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Source link


