test del 3
‘ഗ്രൗണ്ട് ഓപറേഷന്’ ട്രംപ്, കനത്ത തിരിച്ചടിയെന്ന് ഇറാൻ; ക്രൂഡ് വീണ്ടും കത്തും, സ്വർണത്തിന്റെ ഡിമാൻഡ് ഇടിക്കാൻ ബാങ്കുകൾ, നഷ്ടം തുടരാൻ വിപണി

പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ രാജ്യാന്തര തലത്തിൽ വിപണികൾ കൂടുതൽ ക്ഷീണത്തിലേക്ക്. ഇറാനിൽ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിക്ഷേപകരെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 3,500 യുഎസ് സൈനികരെയും വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളിയെന്ന കപ്പല്‍ പശ്ചിമേഷ്യയിൽ എത്തി. ഇത് യുഎസ് ഇറാനിൽ കരയുദ്ധം നടത്തിയേക്കുമെന്ന ആശങ്കയും ശക്തമാക്കി. അതിനിടെ ഓഹരി വിപണിയിലെ നഷ്ടം തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്. മാർച്ചിൽ മാത്രം സെൻസെക്സും നിഫ്റ്റിയും ഒമ്പത് ശതമാനം വീതം ഇടിഞ്ഞു. അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച വലിയ വിൽപന സമ്മര്‍ദമാണ് വിപണിയിൽ പ്രകടമായത്. നിക്ഷേപകരുടെ സമ്പത്തിൽ ഒറ്റ ദിവസം മാത്രം കുറവുണ്ടായത് ഒമ്പത് ലക്ഷം കോടി രൂപ. സെൻസെക്സ് 2.25 ശതമാനം ഇടിഞ്ഞ് 73,583.22ലെത്തി. നിഫ്റ്റി 2.09 ശതമാനം ഇടിഞ്ഞ് 22,819.60ലുമായി. ഫിനാൻഷ്യൽ, ഓട്ടോ, കൺസ്യൂമർ ഓഹരികളാണ് ഇടിവിൽ മുന്നിലുണ്ടായിരുന്നത്. യുദ്ധം തുടങ്ങിയതിനു ശേഷം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി വിഹിതത്തിൽ 41 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്.പശ്ചിമേഷ്യയിലെ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതും പണപ്പെരുപ്പ ഭീഷണിയുമാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനൊപ്പം രാജ്യാന്തര ഊർജ വിതരണ ശൃംഖലയിൽ തടസം നേരിട്ടേക്കുമെന്ന റിപ്പോർട്ടുകളും ഇന്ത്യയിൽ പണപ്പെരുപ്പ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇത് കമ്പനികളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് നിക്ഷേപകരുടെ ആധി.
Source link


