NATIIONAL
ഗ്രൗണ്ടിൽവച്ച് വെള്ളക്കുപ്പി എടുത്തു കുടിച്ചു; അംപയർമാരെ നിർത്തിപ്പൊരിച്ച് ആർസിബി താരങ്ങൾ- വിഡിയോ

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുകയാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. രണ്ടു മത്സരങ്ങളും ജയിച്ച ആർസിബി നാലു പോയിന്റുമായി പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ പോരാട്ടത്തിൽ ആർസിബി 43 റൺസ് വിജയമാണു സ്വന്തമാക്കിയത്. ഏകപക്ഷീയമായ പോരാട്ടത്തിലെ മറ്റൊരു വിഷയമാണ് ഇപ്പോൾ ആരാധകര്‍ക്കിടയിലെ ചർച്ചാ വിഷയം. കുടിവെള്ളത്തെച്ചൊല്ലി ആർസിബി താരങ്ങളും സ്റ്റാഫുകളും ഗ്രൗണ്ടിൽവച്ച് അംപയർമാരോടു തർക്കിച്ചെന്നാണു പുറത്തുവരുന്ന വിവരം. ആര്‍സിബി സംഘം അംപയർമാരോടു തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 250 റൺസടിച്ചു. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ 207 റൺസെടുത്ത് ചെന്നൈ സൂപ്പർ കിങ്സ് പുറത്തായി. 25 പന്തില്‍ 70 റൺസുമായി പുറത്താകാതെനിന്ന ആർസിബി താരം ടിം ഡേവിഡാണു ‘പ്ലെയർ ഓഫ് ദ് മാച്ച്’. വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം.
Source link


