LATEST

ഗ്യാസ് ഔട്ട്: പാചക വാതക ക്ഷാമം രൂക്ഷമാക്കി പശ്ചിമേഷ്യൻ യുദ്ധം


കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും താഴ് വീഴുന്നു. പ്രതിസന്ധി മറികടക്കാൻ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പനികൾ നിറുത്തി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമ കാരണം.അവശ്യസേവനമേഖലകളായ ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയെന്ന് ബി.പി.സി.എല്ലും ഐ.ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.


Source link

Related Articles

Back to top button