test del 5 copy of del 3
ഗ്യാനേഷ് കുമാറിന്റെ ഇംപീച്ച്മെന്റ്; പ്രതിപക്ഷത്തിന്റെ നോട്ടിസ് തള്ളി

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നൽകിയ നോട്ടിസ് രാജ്യസഭ അധ്യക്ഷൻ സി.പി.രാധാകൃഷ്ണനും ലോക്സഭ സ്പീക്കർ ഓം ബിർലയും തള്ളി. 1968ലെ ജഡ്ജസ് ഇൻക്വയറി നിയമത്തിലെ മൂന്നാം വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് നോട്ടിസിന് അനുമതി നിഷേധിക്കുന്നു എന്നു മാത്രമാണ് ഇരുസഭകളുടെയും സെക്രട്ടറി ജനറലുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
Source link


