LATEST

ഗോവർദ്ധന്റെ ജാമ്യാപേക്ഷ തള്ളി


കൊല്ലം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർദ്ധന്റെ ജാമ്യാപേക്ഷകൾ തള്ളി. തനിക്ക് കൊള്ളയിൽ പങ്കില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതെന്ന് അറിയില്ലായിരുന്നുമുള്ള പ്രതിഭാഗം വാദം വിജിലൻസ് കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം ഡിസംബർ 19നാണ് ഗോവർദ്ധനെയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 90 ദിവസം ഈ ആഴ്ച പൂർത്തിയാകുമ്പോൾ സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.


Source link

Related Articles

Back to top button