‘ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പിന്റെ ആവേശം കാണിച്ചതാണ്, നാല് വോട്ടിനുവേണ്ടി ചാടിക്കയറി അഭിപ്രായം പറയരുത്’

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന് വിവാഹ സമയത്ത് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് കെ മുരളീധരൻ. വിവാഹത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കളെ മുരളീധരൻ പരിഹസിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് താമര വിരിയുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ ജ്യോത്സ്യനല്ലെന്നും മുരളീധരൻ മറുപടി പറഞ്ഞു. ‘പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണ്. മദ്ധ്യപ്രദേശ് സർക്കാരാണ് കേസെടുത്തിരിക്കുന്നത്. ഈ വിവാഹത്തിന് മദ്ധ്യപ്രദേശ് സർക്കാർ എതിരായിരുന്നു എന്നതാണോ യാഥാർത്ഥ്യം? യഥാർത്ഥ രേഖ ഏതാണ് എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ നാല് വോട്ടിനായി ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതായിരിക്കും. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ എല്ലാ വശങ്ങളും പരിശോധിക്കണം. നാല് വോട്ടിന് വേണ്ടി ചാടിക്കേറി അഭിപ്രായം പറയരുത് ‘ – കെ മുരളീധരൻ പറഞ്ഞു.
Source link


