test del 3
ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ തട്ടിപ്പോ? 10,000 രൂപ നഷ്ടമായെന്ന് സന്ദേശം, ‘യുപിഐ സർക്കിൾ’ എങ്ങനെ സുരക്ഷിതമാക്കും

ന്യൂഡൽഹി∙ഗൂഗിൾ പേയിലെ പുതിയ ‘പോക്കറ്റ് മണി’ ഫീച്ചർ (യുപിഐ സർക്കിൾ) തട്ടിപ്പാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം അടിസ്ഥാനരഹിതം. ‘പോക്കറ്റ് മണി’ ഐക്കണിൽ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാൽ ഗൂഗിൾ പേ ഡിലീറ്റ് ചെയ്യണമെന്നുമാണു ശബ്ദ സന്ദേശത്തിലുള്ളത്. എന്നാൽ ഈ ഓപ്ഷനിൽ തൊട്ടാലുടൻ പണമിടപാട് നടക്കില്ല. എത്ര തുക വരെ മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നും നമുക്ക് നിശ്ചയിക്കാം. ഉദാഹരണത്തിന്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മക്കളെ രക്ഷിതാവിനു യുപിഐ സർക്കിളിൽ ബന്ധിപ്പിക്കാം. രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് ആണെങ്കിലും സ്വന്തം ഫോണിൽ നിന്ന് മക്കൾക്കു പണമിടപാട് നടത്താം. രണ്ടാമത്തെ രീതിയിൽ ഓരോ തവണയും ഇടപാട് അംഗീകരിക്കേണ്ടതില്ല. പകരം മാസം പരമാവധി ചെലവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കാം. ഇടപാടുകളുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും കഴിയും.
Source link


