LATEST

‘ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ വരണം”  വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ


തൃശൂർ: ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ വരണമെന്ന എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്റെ അഭിപ്രായം വിവാദത്തിൽ. 48 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലത്തിൽ ഹിന്ദു എം.എൽ.എ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു വിവാദ പ്രസംഗം. പ്രസംഗത്തിനെതിരെ മറ്റ് മുന്നണികൾ രംഗത്തെത്തി. സ്വതന്ത്രവും നീതിപൂർവവുമായി നടക്കേണ്ട തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പരാമർശം ചട്ടലംഘനമാണെന്ന് സി.പി.എം ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി.സുമേഷ് ആരോപിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും സി. സുമേഷ് അറിയിച്ചു.


Source link

Related Articles

Back to top button