LATEST

ഗാർഹിക ഉപഭോക്താക്കൾക്ക് ഇരുട്ടടി,​ പാചക വാതക സിലിണ്ടർ വില 60 രൂപ കൂട്ടി


ന്യൂഡൽഹി:: ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാ‌ർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു,​ 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് രാജ്യത്തുടനീളം വർദ്ധിപ്പിച്ചത്. ഇതിനൊപ്പം വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 115 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. വിലവർദ്ധന മാർച്ച് ഏഴ് ശനിയാഴ്ച മുതൽ നിലവിൽ വരും. വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധന ഹോട്ടൽ,​ റെസ്റ്റാറന്റ്,​ ചെറുകിട വാണിജ്യസ്ഥാപനങ്ങൾ എന്നിവയ്ക്ക് തിരിച്ചടിയാകും. .ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. മുംബയിൽ, ഗാർഹിക എൽപിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോൾ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊൽക്കത്തയിൽ വില 879 രൂപയിൽ നിന്ന് 030 രൂപയായും ചെന്നൈയിൽ 868.50 രൂപയിൽ നിന്ന് 928.50 രൂപയായും ഉയർന്നു.


Source link

Related Articles

Back to top button